പരിയാരം (കണ്ണൂർ): എഡിഎം നവീൻ ബാബുവിന് പെട്രോൾ പമ്പിൻ്റെ എൻഒസി ക്കായി കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും പുറത്താക്കും വരെ സമരം തുടരുമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്. പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്ത് സ്ഥിരം ജീവനക്കാരനല്ല എന്ന ന്യായീകരണമാണ് ബന്ധപ്പെട്ടവർ നടത്തുന്നത്. പ്രശാന്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചെയ്യുന്ന ജോലിക്ക് ശമ്പളം നൽകുന്നത് സർക്കാരല്ലേ ? സർക്കാരിൽ നിന്ന് ശമ്പളം പറ്റി സ്വകാര്യ സംരംഭം തുടങ്ങുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. കൈക്കൂലി നൽകുന്നതും കുറ്റമാണെന്നിരിക്കേ കൈക്കൂലി നൽകിയെന്ന് പറയുന്ന ഒരാളെ സർക്കാർ സ്ഥാപനത്തിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. പ്രശാന്തിൻ്റെ പരാതിയിലും ഇപ്പോൾ പല സംശയങ്ങളും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.നേതാക്കളായ എം പി ഉണ്ണികൃഷ്ണൻ ,സുദീപ് ജെയിംസ് ,കെ പ്രമോദ് വി രാജൻ , രജിത്ത് നാറാത്ത് ,അഡ്വ.റശീദ് കവ്വായി ,അഡ്വ. ബ്രിജേഷ് കുമാർ , ടി ജയകൃഷ്ണൻ , നബീസ ,ബിജു ഉമ്മർ ,ഇ ടി രാജീവൻ ,രാജീവൻ കപ്പച്ചേരി ,കൂനത്തറ മോഹനൻ ,കെ പി ശശിധരൻ , രാജേഷ് മല്ലപ്പള്ളി ,കൂക്കിരി രാജേഷ് , കെ എം ശിവദാസൻ , കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു .
DCC President Martin George said that the agitation will continue until Prashant is expelled. A protest was held at Pariyarat.